ഉദരാർബുദവും താക്കോൽദ്വാര ശസ്ത്രക്രിയയും; സേനാധിപൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ്
കഴിഞ്ഞ രണ്ട് പതിറ്റാണ്ടിലേറെ കാലമായി വൈദ്യശാസ്ത്ര രംഗത്തുണ്ടായ മുന്നേറ്റങ്ങളിൽ പ്രഥമഗണനീയമായ നേട്ടമാണ് ശസ്ത്രക്രിയാരംഗത്ത് ലാപ്പറോസ്കോപ്പി അഥവാ താക്കോൽദ്വാര ശസ്ത്രക്രിയ കൈവരിച്ചിട്ടുള്ളത്. പണ്ട് കാലത്ത് വന്ധ്യംകരണ ശസ്ത്രക്രിയയ്ക്കായി മാത്രം പ്രയോഗിച്ചുകൊണ്ടിരുന്ന ഈ ചികിത്സാരീതി ആധുനിക യുഗത്തിൽ കാൻസർ ഉൾപ്പെടെയുള്ള സങ്കീർണമായ ചികിത്സാ മുറകൾക്കും ഉപയോഗിക്കാമെന്ന സ്ഥിതി വന്നിരിക്കുകയാണ്.
അന്നനാളത്തിലെ അർബുദം അതിന്റെ സ്ഥാനം കൊണ്ടും വിദഗ്ദ്ധ ചികിത്സയുടെ അഭാവം കൊണ്ടും പാലിയേറ്റീവ് (സന്ത്വന) ചികിത്സയിലേക്ക് മാത്രം ആശ്രയം കണ്ടിരുന്ന സ്ഥാനത്ത് ഇപ്പോൾ താക്കോൽദ്വാര ശസ്ത്രക്രിയയുടെ പ്രചാരണത്തോട അതിസങ്കീർണതകളില്ലാതെ നീക്കം ചെയ്യാവുന്ന സ്ഥിതിയായി. അന്നനാളത്തിന്റെ കൂടുതൽ ഭാഗവും നെഞ്ചിൻകൂടിനുള്ളിൽ ആയതിനാൽ അതിന്റെ ശസ്ത്രക്രിയ നെഞ്ച് തുറന്ന് അന്നനാളം നീക്കം ചെയ്ത് വയറ് തുറന്ന് ആമാശയ ഭിത്തികൊണ്ട് കൃത്രിമ അന്നനാളമുണ്ടാക്കി നെഞ്ചിലൂടെ കടത്തി കഴുത്ത് തുറന്ന് അന്നനാളത്തിന്റെ ശിഷ്ടഭാഗവുമായി യോജിപ്പിച്ച് അതിസങ്കീർണതകളുടെ കാത്തിരിപ്പിലൂടെയാണ് നടത്തി വന്നിരുന്നത്. എന്നാൽ ഈ സർജറി താക്കോൽദ്വാര ശസ്ത്രക്രിയ വഴി ചെയ്യാമെന്ന് വന്നതോടെ രോഗികൾ കടുത്ത മാനസിക സമ്മർദത്തിലൂടെയും സാഹചര്യങ്ങളിലൂടെയും കടന്നുപോകേണ്ട നില മാറി.
ആമാശയാർബുദമാകട്ടെ, കരളിലോ, പാൻക്രിയാസ് ഗ്രന്ഥിയിലോ ഉണ്ടാകുന്ന കാൻസർ ആകട്ടെ താക്കോൽദ്വാര ശസ്ത്രക്രിയയിലെ പ്രാവീണ്യം കൊണ്ട് നീക്കം ചെയ്യാമെന്ന സ്ഥിതി വന്നതോടെ നീണ്ട ആശുപത്രിവാസത്തിനും കീമോതെറാപ്പി, റേഡിയോ തെറാപ്പി തുടങ്ങിയ ഇതര ചികിത്സാരീതിക്കായി ശസ്ത്രക്രിയയ്ക്ക് ശേഷമുള്ള നീണ്ട കാത്തിരിപ്പും ആവശ്യമില്ലാതെയായി. അതുമൂലം ആ ചികിത്സാരീതികൾ കൂടുതൽ ഫലപ്രദമായി ക്യാൻസർ രോഗികളിൽ പ്രയോഗിക്കാമെന്ന സ്ഥിതിയായി. വൻകുടലിലുണ്ടാകുന്ന അർബുദങ്ങളുടെ ചികിത്സയാണ് താക്കോൽദ്വാര ശസ്ത്രക്രിയയിലൂടെ ഏറ്റവും കൂടുതൽ പ്രചാരം നേടിയത്. ടെക്നോളജിയും വൈദഗ്ദ്ധ്യവും പൂരിതമായി കൈകോർക്കുന്ന അപൂർവ സ്ഥാപനങ്ങളിലൊന്നാണ് സേനാധിപൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ്.